ലഗ്നാദിയോഗത്തിൽ ജനിക്കുന്നവൻ

ലഗ്നാദിയോഗജാതോ
മന്ത്രീ പൃതനാധിപോ നരാധീശഃ
ബഹുദാരവാൻ വിനീതോ
ദീർഘായുർദ്ധർമ്മവാനശത്രുഗണഃ

സാരം :-

ലഗ്നാദിയോഗത്തിൽ ജനിക്കുന്നവൻ രാജാവിന്റെ മന്ത്രിയോ, സേനാനായകനോ രാജാവോ ആയും ഏറ്റവും കളത്രസുഖവും ദീർഘായുസ്സും ധർമ്മാചാരവും ഉള്ളവനായും ശത്രുക്കളില്ലാത്തവനായും ഭവിക്കും. ഇവിടേയും പാപഗ്രഹങ്ങളെകൊണ്ടുള്ള അധിയോഗം വിപരീതഫലമായിരിക്കുകയും ചെയ്യും.