മുകളിൽ എല്ലുന്താതെ മാംസളമായി മടിഞ്ഞുകിടക്കുന്ന തോളുകളോടുകൂടിയവൾ ഉത്തമിയും സുഖമനുഭവിക്കുന്നവളും ധനികയുമായിരിക്കും.
മാംസളമായി ഉയർന്നു നിൽക്കുന്ന തോളുകളുള്ള സ്ത്രീ അധികാരമുള്ള ജോലി നോക്കുന്നവളും സന്താനസൗഭാഗ്യമില്ലാത്തവളുമാകുന്നു.
മുകളിൽ എല്ലുന്തി മാംസളമല്ലാത്ത തോളുകളോടു കൂടിയ സ്ത്രീ സാധുശീലയും ദരിദ്രയും ആയിരിക്കും.
പരന്ന മാംസളമായ തോളുള്ളവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.