വൃദ്ധോ മൂർഖഃ സൂര്യജർക്ഷേംശകേ വാ
സ്ത്രീലോലഃ സ്യാൽ ക്രോധനശ്ചാവനേയേ
ശൌക്രേ കാന്തോതീവ സൌഭാഗ്യയുക്തോ
വിദ്വാൻ ഭർത്താ നൈപുണജ്ഞശ്ച ബൌധേ.
സാരം :-
ഏഴാംഭാവം ശനിക്ഷേത്രമാവുകയോ ഏഴാംഭാവത്തിൽ ശനിയുടെ നവാംശകം വരികയോ ചെയ്‌താൽ അവളുടെ ഭർത്താവ് ഒരറിവുമില്ലാത്തവനും വൃദ്ധനുമായിരിയ്ക്കും.
ഏഴാംഭാവം കുജക്ഷേത്രമാവുകയോ ഏഴാംഭാവത്തിൽ ചൊവ്വയുടെ നവാംശകമുണ്ടാവുകയോ ചെയ്‌താൽ ഭർത്താവ് ബഹുസ്ത്രീസക്തനും ദേഷ്യക്കാരനുമായിരിയ്ക്കും.
ഏഴാംഭാവം ശുക്രക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ശുക്രന്റെ നവാംശകം ഉണ്ടാവുകയോ ചെയ്‌താൽ ഭർത്താവ് അതിസൗന്ദര്യശാലിയും സകല ജനപ്രിയനുമായിരിയ്ക്കുന്നതാണ്.
ഏഴാംഭാവം ബുധക്ഷേത്രമാവുകയോ ഏഴാം ഭാവത്തിൽ ബുധന്റെ നവാംശകം വരികയോ ചെയ്‌താൽ ഭർത്താവ് വിദ്വാനും കൌശലപ്പണികളിൽ അറിവും സാമർത്ഥ്യമുള്ളവനും ആയിരിയ്ക്കും.