ആരോഹിണീ ശുക്രദശാ പ്രപന്നാ
ധാന്യാംബരാലംകൃതികാന്തിപൂജാം
പ്രവൃത്തിസിദ്ധിം സ്വജനൈർവ്വിരോധം
മാത്രാദിനാശം പരദാരസംഗം.
സാരം :-
ആരോഹിണിയായ ശുക്രന്റെ ദശാകാലം ധാന്യങ്ങളും വസ്ത്രങ്ങളും അലങ്കാരങ്ങളും കാന്തിയും സൽക്കാരങ്ങളും ലഭിക്കുകയും ചെയ്യുന്ന തൊഴിലിന് ഫലപ്രാപ്തിയും മറ്റ് ഗുണങ്ങളും ബന്ധുക്കളുടെ വിരോധവും മാതാവിനോ മാതൃതുല്യകൾക്കോ നാശവും പരസ്ത്രീസംഗമവും മറ്റും ദോഷങ്ങളുമുണ്ടാകും.