ചുണ്ടും നാക്കും പല്ലും ലക്ഷണയുക്തമായിട്ടുള്ളതും തുറന്നാൽ ഒറ്റനോട്ടത്തിൽ വിടർന്ന താമരപ്പൂപോലെ തോന്നുന്നതും താമരപ്പൂവിന്റെ സുഗന്ധമുള്ളതുമായ വായുള്ളവൾ ഉത്തമിയും സുശീലയും ധനികയുമാകുന്നു.
ഇത്തരം വായിൽ ഉപ്പിന്റെ ഗന്ധമാണുള്ളതെങ്കിൽ അവൾ ദരിദ്രയും വിധവയും ആകുന്നു.
വായ് തുറന്നാൽ ഇരുണ്ടനിറവും മത്സ്യത്തിന്റെയോ മൂത്രത്തിന്റെയോ മണവുമുണ്ടെങ്കിൽ അവൾ വ്യഭിചാരിണിയും ദരിദ്രയുമായിരിക്കും.
വലിയ വായുള്ളവൾ ദരിദ്രയും സംഭാഷണപ്രിയയും കലഹപ്രിയയുമായിരിക്കും.
ചെറിയ വായുള്ളവൾ വിദ്യാസമ്പന്നയും ബുദ്ധിമതിയുമാകുന്നു. നീണ്ടവായ് ദാരിദ്രലക്ഷണം.