പുരുഷന്മാരുടെ കവിൾത്തടം രോമാവൃതവും പരന്നതുമായിരിക്കണം. ഇത്തരം കവിളുള്ളവൻ സുമുഖനും ആരോഗദൃഢഗാത്രനും ധർമ്മിഷ്ഠനും ധനികനുമാകുന്നു.
രോമങ്ങൾ കുറഞ്ഞതും പരന്നതുമായ കവിളുള്ളവൻ മുൻകോപിയായിരിക്കും.
അങ്ങിങ്ങായി മാത്രം രോമങ്ങളുള്ള പരന്ന കവിളാണെങ്കിൽ ദാരിദ്ര്യമനുഭവിക്കും.
പുരുഷന്റെ കവിളിൽ രോമം ഒട്ടുമില്ലാതിരുന്നാൽ അഹങ്കാരം ഉണ്ടാകും.
വീർത്ത കവിൾ പുരുഷനുള്ളത് വ്യഭിചാരലക്ഷണമാണ്. ഇതിൽ രോമങ്ങൾ കുറവാണെങ്കിൽ വ്യഭിചാരകനും ദരിദ്രനുമായിരിക്കും.
കവിൾത്തടങ്ങളുടെ മാംസം കട്ടിയുള്ളതായിരുന്നാലവൻ കഠിനഹൃദയനാകുന്നു.
കവിൾത്തടങ്ങളുടെ മാംസം കനം കുറഞ്ഞതും പരുപരുപ്പുള്ളതുമാണെങ്കിൽ ദരിദ്രനാകുന്നു.
കാഴ്ചയിൽ തൂതപോലെ വീർത്തിരിക്കുന്ന കവിളുള്ളവൻ നിന്ദ്യനും അന്യന്റെ ധനം മോഹിക്കുന്നവനും വേലചെയ്യാൻ മടിയനുമായിരിക്കും.
വലതു കവിളിൽ ചുഴികളോടുകൂടിയ രോമാവലിയുണ്ടെങ്കിൽ ആ പുരുഷൻ ഗവണ്‍മെന്റു ഉദ്യോഗസ്ഥനാകുന്നു.
ചുഴി ഇടതു കവിളിലായിരുന്നാൽ ദാരിദ്ര്യമനുഭവിക്കും.