വായ്‌പൊളിച്ചാലൊറ്റ നോട്ടത്തിൽ താമരപ്പൂ പോലെ ശോഭയുള്ളവൻ സുഖിമാനും ധനികനും വാചാലനുമാകുന്നു.
കറുത്ത നിറമാണ് വായ്ക്കുള്ളതെങ്കിലവൻ അധാർമ്മികനും ദരിദ്രനുമായിരിക്കും.
കടകളകന്നതും വീതികുറഞ്ഞതുമായ വായുള്ള പുരുഷൻ ദരിദ്രനാകുന്നു.
വായ്ക്ക് താമരപ്പൂവിന്റെ മണമുളളവൻ സുഖിമാനും ധനികനും എന്നാൽ വ്യഭിചാരകനുമാകുന്നു.
ഉപ്പുമണമുള്ള വായോടുകൂടിയ പുരുഷൻ ദരിദ്രനും സഹൃദയനുമായിരിക്കും.