സംസ്പൃഷ്ടഃ പവനേന മന്ദയുതേ
ദ്യൂനേ വിലഗ്നേ ഗുരൌ
സോന്മാദോവനിജേ സ്ഥിതേസ്തഭവനേ
ജീവേ വിലഗ്നാശ്രിതേ
തദ്വൽ സൂര്യസുതോദയേƒവനിസുതേ
ധർമ്മാത്മജദ്യൂനഗേ
ജാതോ വാ സസഹസ്രരശ്മിതനയേ
ക്ഷീണേ വ്യയേ ശീതഗൌ.
സാരം :-
ഉദയലഗ്നത്തിൽ വ്യാഴവും ലഗ്നാൽ ഏഴാം ഭാവത്തിൽ ശനിയും നില്ക്കുന്ന സമയത്താണ് ജനിച്ചതെങ്കിൽ അയാൾ വാതരോഗിയായിത്തീരുന്നതാണ്.
1). ലഗ്നത്തിൽ വ്യാഴവും ലഗ്നാൽ ഏഴാം ഭാവത്തിൽ ചൊവ്വയും നില്ക്കുക; 2). ലഗ്നത്തിൽ ശനിയും ലഗ്നാൽ അഞ്ചാം ഭാവത്തിലോ ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ ചൊവ്വയും നില്ക്കുക; 3). ക്ഷീണനായ ചന്ദ്രൻ ശനിയോടുകൂടി ലഗ്നാൽ പന്ത്രണ്ടാം ഭാവത്തിൽ നില്ക്കുക; ജനനസമയത്തു മേൽകാണിച്ച മൂന്നു യോഗങ്ങളിൽ ഒന്നുണ്ടായാൽ അയാൾക്കു ഭ്രാന്തുപിടിക്കുമെന്നറിയണം.