സുതസുഹൃദുദയഃ പ്രഭുപ്രശസ്തിഃ
ക്ഷിതിധനസിദ്ധിരരേര്‍ഭയം ച വിദ്യാ
പശുകൃഷിവിഹതിര്‍വേന്നരാണാം
വിശതി ബുധേ ശിഖി വത്സരാന്തരാളം.
സാരം :-
കേതുദശയിലെ ബുധന്റെ അപഹാരകാലം ബന്ധുക്കളുടെ ചേർച്ചയും പുത്രജനനവും പ്രഭുജനങ്ങളിൽ നിന്നു ബഹുമതിയും ഭൂമ്യാദിധനലാഭവും ശത്രുക്കളിൽനിന്നു ഭയവും വിദ്യാഭ്യാസഗുണവും പശുക്കൾകും കൃഷികാര്യങ്ങൾക്കും നാശവും സംഭവിക്കും.
ബുധന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം സഹസ്രനാമജപവും സ്വർണ്ണദാനവും ചെയ്കയും വേണം.