ഉത്തമമായ കഴുത്തിന്റെ നീളം മൂന്നിഞ്ചാണ്. മൂന്നിഞ്ചു നീളവും ഞരമ്പുകൾ തെളിയാത്തതുമായ കഴുത്തുള്ളവൾ അത്യന്തം സുഭഗയും ഭർത്തൃമതിയും ധനികയുമാകുന്നു.
ഇത്തരം കഴുത്തിൽ ഞരമ്പുകൾ തെളിഞ്ഞു കണ്ടാൽ അവൾ വ്യഭിചാരിണിയും ധനികയുമാകുന്നു.
ഉത്തമമായ കഴുത്തിൽ വലതുഭാഗം തിരിഞ്ഞു പോകുന്ന പിരിയുണ്ടെങ്കിൽ അവൾ അത്യുത്തമിയും ഉൽകൃഷ്ടകുലജാതയുമാകുന്നു.
മൂന്നിനുമേൽ നാലിഞ്ചുവരെ നീളമുള്ള കഴുത്തുള്ളവൾ ഗവണ്‍മെന്റ് ഉദ്യോഗം വഹിക്കുന്ന സ്ത്രീയായിരിക്കും.
നാലിനുമേൽ അഞ്ചിഞ്ചുവരെ നീളം കഴുത്തിനുണ്ടായിരുന്നാൽ ആ സ്ത്രീ അടക്കമില്ലാത്തവളും വിദ്യാസമ്പന്നയുമാകുന്നു.
മൂന്നിഞ്ചിനു താഴെ കഴുത്തുള്ളവൾ ജന്മനാ ദരിദ്രയും വ്യഭിചാരദോഷമുള്ളവളുമാകുന്നു.