തന്റേയും ഭാര്യയുടേയും ഓരോ കണ്ണുപോവുന്നതിനും ഭാര്യയ്ക്കു അംഗവൈകല്യം ഉണ്ടാവുന്നതിനുമുള്ള യോഗലക്ഷണങ്ങളേയാണ് ഇനി പറയുന്നത്

ലഗ്നാദ്വ്യയാരിഗതയോശ്ശശിതിഗ്മരശ്മ്യോഃ
പത്ന്യാ സഹൈകനയനസ്യ വദന്തി ജന്മ
ദ്യൂനസ്ഥയോർന്നവമപഞ്ചമസംസ്ഥയോർവ്വാ
ശുക്രാർക്കയോർവ്വികലദാരമുശന്തി ജാതം.

സാരം :-

ലഗ്നാൽ ആറ് പന്ത്രണ്ട് എന്നീ ഭാവങ്ങളിൽ ഒന്നിൽ സൂര്യനും മറ്റേതിൽ ചന്ദ്രനും നില്ക്കുകയും, ഈ സൂര്യചന്ദ്രന്മാർക്കു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികൾ ഇല്ലാതിരിയ്ക്കുകയും ചെയ്ക, പുരുഷജാതകത്തിൽ ഈ യോഗമുണ്ടായാൽ അയാളുടെ ഒരു കണ്ണു നശിയ്ക്കുന്നതിനും പുറമേ അയാളുടെ ഭാര്യയ്ക്കും ഒരു കണ്ണു മാത്രമേ ഉണ്ടായിരിയ്ക്കുകയുള്ളൂ. ഇവിടെ സൂര്യൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ പുരുഷന്റെ വലത്തേക്കണ്ണും ചന്ദ്രൻ പന്ത്രണ്ടാം ഭാവത്തിൽ നിന്നാൽ ഇടത്തെക്കണ്ണും പോകുമെന്നും ആറാം ഭാവത്തിൽ സൂര്യൻ നിന്നാൽ ഭാര്യയുടെ വലത്തെക്കണ്ണും ആറാം ഭാവത്തിൽ ചന്ദ്രൻ നിന്നാൽ ഭാര്യയുടെ ഇടത്തെക്കണ്ണും ആണ് പോവുക എന്നും മറ്റും യുക്തിയുക്തമായി ചിന്തിയ്ക്കുകയും ചെയ്യാം. ഈ അർത്ഥം നാലാമദ്ധ്യായത്തിലെ ഇരുപതാം ശ്ലോകംകൊണ്ടു മുമ്പു പറഞ്ഞിട്ടുണ്ട്.

ലഗ്നാൽ ഏഴ് ഒമ്പത് അഞ്ച് ഈ മൂന്നു ഭാവങ്ങളിൽ ഒരേടത്തു സൂര്യശുക്രന്മാർ ഒരുമിച്ചു നില്ക്കുക ഇവർക്കു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികളില്ലാതേയും വരിക എന്നാൽ അയാളുടെ ഭാര്യയ്ക്കു അംഗവൈകല്യമുണ്ടായിരിയ്ക്കുന്നതാകുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.