പറങ്കിയണ്ടിയുടെ ആകൃതിയിൽ മാംസളമായ ചെവിയുള്ള പുരുഷൻ ഉത്തമനാകുന്നു.
ഇത്തരം ചെവിയുടെ അകത്തോ പുറത്തോ എഴുന്നു നിൽക്കുന്ന രോമങ്ങളുണ്ടെങ്കിലവൻ ശൂരനും വിവേകിയും ധർമ്മിഷ്ഠനുമാകുന്നു.
വലിയ ചെവിയുള്ള പുരുഷൻ രാഷ്ട്രീയക്കാരനായിരിക്കും. ഇതിൽ രോമങ്ങളുണ്ടെങ്കിലവൻ ജയിൽ ജീവിതമനുഭവിക്കുന്നതാണ്.
അരയാലിലയുടെ ആകൃതിയിൽ ചെവികളോടുകൂടിയ പുരുഷനെ വിശ്വസിക്കാൻ കൊള്ളുകയില്ല.
ചതുരാകൃതിയിലുള്ള ചെവി ദുർലക്ഷണമാണ്. ഈ ചെവി രോമാവൃതമാണെങ്കിലവൻ തസ്കരപ്രമാണിയാകും.
അകത്തേക്കു മടങ്ങിയ ചെവികളോടുകൂടിയവൻ വാചാലനും ദരിദ്രനുമാകുന്നു.
ചെവികൾ പുറത്തേക്കു മലർന്നിരിക്കുന്നവൻ ഇരപ്പാളിയായിരിക്കും.
വാവലിന്റെ ചെവിപോലെ ആകൃതിയും കനംകുറഞ്ഞതുമായ ചെവികളോടുകൂടിയവൻ സ്ത്രീലമ്പടനാകുന്നു.