ശുക്രസ്യ ദായേ രിപുസംസ്ഥിതസ്യ
ധാന്ന്യാത്മഭ്രാതൃധനപ്രണാശം
ഗുഹ്യാമയം വൈരിനൃപാഗ്നിചോരൈർ-
ഭയം ച വിന്ദത്യഖിലാർത്ഥനാശം.
സാരം :-
ആറാം ഭാവത്തിൽ നിൽക്കുന്ന സൂര്യന്റെ ദശാകാലം ധനധാന്യങ്ങൾക്കും പുത്രനും സഹോദരനും നാശവും മൂത്രാശയം, മലാശയം ഇവ സംബന്ധിച്ചുള്ള രോഗങ്ങളും ശത്രുക്കളിൽനിന്നും കള്ളന്മാരിൽ നിന്നും തീയിൽനിന്നും രാജാവിൽനിന്നും ഭയവും പലവിധത്തിൽ കാര്യനാശവും സംഭവിക്കും.