സൌരാരർക്ഷേ ലഗ്നഗേ സേന്ദുശുക്രേ
മാത്രം സാർദ്ധം ബന്ധകീ പാപദൃഷ്‌ടേ
കൌജേംശേƒസ്തേ സൌരിണാ വ്യാധിയോനി-
ശ്ചാരുശ്രോണീവല്ലഭാ സദ്‌ഗ്രഹാംശേ.
മേടം വൃശ്ചികം മകരം കുംഭം എന്നീ നാലു രാശികളിൽ ഒന്നു ലഗ്നമാവുക, ലഗ്നത്തിൽ പാപഗ്രഹങ്ങളുടെ ദൃഷ്ടിയോടുകൂടി ശുക്രനും ചന്ദ്രനും നില്ക്കുകയും ചെയ്ക; സ്ത്രീജാതകത്തിൽ ഈ ലക്ഷണമുണ്ടായാൽ അവളും അവളുടെ മാതാവും വ്യഭിചാരിണികളായിത്തീരുന്നതാണ്.
ലഗ്നാൽ ഏഴാം ഭാവത്തിന്റെ നവാംശകാധിപൻ കുജനാവുകയും ഈ നവാംശകത്തിന് ശനിദൃഷ്ടി ഉണ്ടാവുകയും ചെയ്ക; ഈ യോഗലക്ഷണമാണ് സ്ത്രീജാതകത്തിലുള്ളതെങ്കിൽ അവൾ യോനിരോഗത്തോടു കൂടിയവളാവും; നേരെ മറിച്ച് ഏഴാം ഭാവത്തിന്റെ നവാംശകാധിപൻ ശുഭനാവുക ഈ നവാംശകത്തിനു ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയോഗാദികളുണ്ടാവുകയും ചെയ്‌താൽ, അവൾ രോഗാദികളൊന്നും ഇല്ലാത്ത മനോഹരയോനിയോടുകൂടിയവളും ഭർത്തൃപ്രീതികാരിണിയുമായിത്തീരുകയും ചെയ്യും.