ശൌക്ര്യാം ഗീതരതിപ്രമോദസുരഭി-
ദ്രവ്യാന്നപാനാംബര-
സ്ത്രീരത്നദ്യുതിമന്മഥോപകരണ-
ജ്ഞാനേഷ്ടമിത്രാഗമാഃ
കൌശലം ക്രവിക്രയേ കൃഷിനിധി-
പ്രാപ്തിർദ്ധനസ്യാഗമോ
വന്യവ്യാധനിഷാദധർമ്മരഹിതൈർ-
വൈരം ശുചഃ സ്നേഹതഃ.
സാരം :-
ശുക്രന്റെ ദശാകാലം നൃത്തഗീതവാദ്യങ്ങളെക്കൊണ്ടും വാത്സ്യായനതന്ത്രോക്തമായ സ്ത്രീപുരുഷപ്രയോഗംകൊണ്ടും സന്തോഷം വർദ്ധിക്കുകയും കൽപ്പൂരം കസ്തൂരി മുതലായ സുഗന്ധദ്രവ്യങ്ങൾ പലവിധത്തിലുള്ള അന്നപാനസാധനങ്ങൾ, വിശേഷവസ്ത്രങ്ങൾ, ഉത്തമസ്ത്രീകൾ, രത്നങ്ങൾ, വിശിഷ്ടപദാർത്ഥങ്ങൾ, കാന്തി, കാമക്രീഡോപയോഗങ്ങളായ കട്ടിൽ, കിടക്ക, മേലാപ്പ്, പുഷ്പമാല്യങ്ങൾ, കാവ്യനാടകാലങ്കാരസാഹിത്യപരിജ്ഞാനം, ഇഷ്ടബന്ധുക്കൾ എന്നിവ കളെല്ലാം മുറയ്ക്കു ലഭിക്കുകയും കച്ചവടത്തിലും കൊടുക്കവാങ്ങലേർപ്പാടുകളിലും സാമർത്ഥ്യവും, കൃഷിപ്രവൃത്തി, നിധിദ്രവ്യങ്ങൾ, എന്നിവളെക്കൊണ്ട് ധനലാഭവും സംഭവിക്കും. കാട്ടാളന്മാർ, വേടന്മാർ, പറയന്മാർ, കാടന്മാർ, നായാടികൾ, ബൌദ്ധന്മാർ, വേദവിരുദ്ധസിദ്ധാന്തികൾ എന്നിവരോട് വിരോധവും സ്നേഹാധിക്യം നിമിത്തം ദുഃഖാനുഭവമുണ്ടാവുകയും ചെയ്യും. ഇതു ശുക്രദശയിലെ സാമാന്യഫലമാകുന്നു. അപഹാരത്തിലും ഇതുകൾ യോജ്യങ്ങളായിരിക്കും.