പരിജനവിഹതിഃ പരോപതാപോ
രുപുസുഹൃദാം കലഹസ്തഥാംഗഭംഗഃ
ധനപദവിയുതിർദുരന്തചിന്താ
ഗതവതി കേതുദശാം ദിനേശസൂനൌ.
സാരം :-
കേതുദശയിലെ ശനിയുടെ അപഹാരകാലം ഭൃത്യനാശവും അന്യന്മാരിൽനിന്ന് ഉപദ്രവവും ശത്രുക്കളോടും ബന്ധുക്കളോടും വിരോധവും അംഗഭംഗവും ധനനാശവും സ്ഥാനഭ്രംശവും അന്യദേശവാസവും പലവിധത്തിലുള്ള ദുശ്ചിന്തയും ഉണ്ടാകും.
ശനിയ്ക്ക് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം ശനിശാന്തിയും തിലഹോമവും കൃഷ്ണധേനുദാനവും ചെയ്തുകൊൾകയും വേണം.