പരമോച്ചഭൃഗുജദായേ
സ്മരകേളിസുഖാർത്ഥഭോഗസന്തുഷ്ടിഃ
മാല്യാ ഛാദനഭോജന-
ശയനസ്ത്രീപുത്രമിത്രധനസഹിതഃ.
അത്യുച്ചത്തിൽ നിൽക്കുന്ന ശുക്രന്റെ ദശാകാലം കാമഭോഗവും അനേകസുഖവും കാര്യഗുണവും എപ്പോഴും സന്തോഷവും ഉണ്ടായിരിക്കുകയും വിശിഷ്ടങ്ങളായ വസ്ത്രമാല്യങ്ങളും ഭക്ഷണസാധനങ്ങളും ശയനസാമഗ്രികളും ധനവും ലഭിക്കുകയും ബന്ധുക്കളും സ്നേഹിതന്മാരും ഉണ്ടാകയും വിവാഹലബ്ധി സംഭവിക്കുകയും ചെയ്യും.