ഭൃഗോർദശായാമശുഭാന്വിതസ്യ
സ്ഥാനച്യുതിം ബന്ധുജനൈർവ്വിരോധം
ആചാരഹാനിം കലഹപ്രിയം ച
കൃഷ്യർത്ഥഭ്രമ്യാത്മജദാരനാശം.
സാരം :-
പാപഗ്രഹസഹിതനായ ശുക്രന്റെ ദശാകാലം സ്ഥാനഭ്രംശവും ബന്ധുജനങ്ങളോടു വിരോധവും ആചാരാനുഷ്ഠാനങ്ങൾക്ക് ഹാനിയും കലഹത്തിലും വിവാദത്തിലും താൽപര്യവും കൃഷിക്കും ഭൂമ്യാദിധനത്തിനും നാശവും പുത്രനാശവും കളത്രമരണവും സംഭവിക്കും.