സംഹാരഗമസദ്യുക്തം ത്രിസ്ഫുടം ലഗ്നരാശിഗം
ബിംബസ്യ നാശം പ്രവദേദ് ധനേ രക്ഷകനാശനം
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആരൂഢരാശിയില്‍ (ലഗ്നരാശിയില്‍) പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് നാശം പറയണം.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം രണ്ടാം ഭാവരാശിയില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്ര രക്ഷകന്മാ൪ക്ക് നാശവും പറയേണ്ടതാണ്.