ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
മോഷണപ്രശ്നത്തില്‍ ലഗ്നത്തിലോ ത്രികോണരാശിയിലോ സ്വന്തം രാശിയില്‍ നവാംശകമായുള്ള ഒരു ഗ്രഹം ഏതെങ്കിലും രാശിയില്‍ നിന്ന് തന്‍റെ നവാംശകരാശിയെ നോക്കിയാല്‍ ലോഹത്തെപ്പറ്റി പറയണം.
മോഷണപ്രശ്നത്തില്‍ ലഗ്നത്തിലോ ത്രികോണരാശിയിലോ സ്വന്തം രാശിയില്‍ നവാംശകമായുള്ള ഒരു ഗ്രഹം ഏതെങ്കിലും രാശിയില്‍ നിന്ന് തന്‍റെ നവാംശകരാശിയെ നോക്കിയാല്‍ ലോഹത്തെപ്പറ്റി പറയണം.
മോഷണപ്രശ്നത്തില്‍ ഗ്രഹം മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയില്‍ നിന്ന് ലഗ്നത്തിലോ ത്രികോണരാശിയിലോ വരുന്ന തന്‍റെ നവാംശകരാശിയെ നോക്കിയാല്‍ ജീവനുള്ള വസ്തുവിനെ കുറിച്ച് പറയണം.
മോഷണപ്രശ്നത്തില്‍ ഗ്രഹം മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയില്‍ നിന്ന് ലഗ്നത്തിലോ ത്രികോണരാശിയിലോ വരുന്ന മറ്റൊരു ഗ്രഹത്തിന്‍റെ നവാംശകരാശിയെ നോക്കിയാല്‍ സസ്യങ്ങളെപ്പറ്റിയാണ് പറയേണ്ടത്.
ഇങ്ങിനെ ധാതു, മൂലം, ജീവന്‍ ഇവയില്‍ ഏതാണ് മോഷണവസ്തു എന്ന് തീരുമാനിച്ച ശേഷം അവിടെ നില്‍ക്കുന്ന ഗ്രഹങ്ങള്‍ (മേല്‍പ്പറഞ്ഞ രാശികളില്‍ നില്‍ക്കുന്ന ഗ്രഹം) ചൊവ്വയും സൂര്യനുമാണെങ്കില്‍ സ്വ൪ണ്ണത്തെ പറയണം. ശുക്രനെക്കൊണ്ട് വെള്ളി എന്നിങ്ങനേയും പറയണം. സൂര്യനെക്കൊണ്ട് "ചതുരം" ചൊവ്വയെക്കൊണ്ട് "വൃത്തം" എന്നിങ്ങനെ വസ്തുവിന്‍റെ ആകൃതിയേയും സൂര്യനെക്കൊണ്ട് "ചുവപ്പ് നിറത്തേയും" ശുക്രനെക്കൊണ്ട് "വെള്ള നിറം" എന്നിങ്ങനെ നിറത്തേയും ചിന്തിച്ച് അത്തരത്തിലുള്ള വസ്തു ഏതെന്നറിഞ്ഞു മറുപടി പറയണം.
മോഷണപ്രശ്നത്തില്‍ മേടം, വൃശ്ചികം, ചിങ്ങം, എന്നീ രാശികള്‍ ലഗ്നമായിവരികയും അവിടെ ചൊവ്വയുടേയും സൂര്യന്‍റെയും യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ ലോഹത്തെപ്പറ്റിയാണ് ചിന്തിക്കുന്നത് എന്ന് പറയണം.
മോഷണപ്രശ്നത്തില്‍ മിഥുനം, കുംഭം, കന്നി, മകരം എന്നീ രാശികള്‍ ലഗ്നമായിവരികയും അവയ്ക്ക് ശനിയുടെയോ ബുധന്‍റെയോ യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ സസ്യങ്ങളെകുറിച്ച് പറയണം.
മോഷണപ്രശ്നത്തില്‍ ഇടവം, ക൪ക്കിടകം, തുലാം, ധനു, മീനം എന്നീ രാശികള്‍ ലഗ്നമായിവരികയും അവിടെ ചന്ദ്രന്‍, ശുക്രന്‍, വ്യാഴം എന്നീ ഗ്രഹങ്ങളുടെ യോഗമോ ദൃഷ്ടിയോ ഉണ്ടായിരുന്നാല്‍ പ്രശ്നവിഷയം ജീവനുള്ള വസ്തുക്കള്‍ സംബന്ധിച്ചാണ്.
മോഷണവസ്തുക്കള്‍ മിശ്രമായി വന്നാല്‍ മിശ്രമായി ചിന്തിച്ചു പറയണം.
*********************
ഗ്രഹങ്ങള്‍ ഒരു രാശിയില്‍ ഒരുമിച്ചു നില്‍ക്കുന്നതിനെ "യോഗം" എന്ന് പറയുന്നു.