ഖരൈസ്സമേതം യദി വാ ചതുസ്ഫുടം
വിലഗ്നഭാവാദിഷു യത്ര തിഷ്ഠതി
കകണ്ഠവസ്ത്യാദിഷു തദ്ദൃഗാണതോ
വദന്തി വൈകല്യമഥേശവിഗ്രഹേ.
ദേവപ്രശ്നത്തില്‍ ചതുസ്ഫുടം പാപഗ്രഹങ്ങളോടുകൂടി ലഗ്നാദി ഭാവങ്ങളില്‍ ഏത് ഭാവത്തിലാണോ നില്‍ക്കുന്നത് ; "കംദൃക് ശ്രോത്രനാസാ" ........... എന്ന ഹോരാപദ്യമനുസരിച്ച് അതാത് അംഗങ്ങളില്‍ ദേവന്‍റെ വിഗ്രഹത്തിന് വൈകല്യമുണ്ടെന്ന് പറയണം.
ദേവപ്രശ്നത്തില്‍ ചതുസ്ഫുടത്തില്‍ ആദ്യദ്രേക്കാണമാണെങ്കില്‍ 'കംദൃക്' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ ശിരസ്സിലും മദ്ധ്യദ്രേക്കാണമാണെങ്കില്‍ 'കണ്ഠാംസക' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ മദ്ധ്യഭാഗത്തിലും അന്ത്യദ്രേക്കാണമാണെങ്കില്‍ 'വസ്തിശിശ്നാ' എന്ന് തുടങ്ങുന്ന വിഗ്രഹത്തിന്‍റെ അധോഭാഗങ്ങളായ അംഗങ്ങളിലുമാണ് വിഗ്രഹത്തിന് വൈകല്യം (ദോഷം) എന്ന് പറയണം.