ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പാപഗ്രഹം ലഗ്നത്തിലോ എട്ടാം ഭാവത്തിലോ നിന്ന് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ നോക്കുകയും (ദൃഷ്ടി) ചെയ്‌താല്‍ രോഗി മരിക്കും. (രോഗിക്ക് മരണം സംഭവിക്കും).
2). ലഗ്നം പ്രുഷ്ഠോദയരാശിയാവുകയും, പാപഗ്രഹങ്ങള്‍ കേന്ദ്രരാശിയിലും ചന്ദ്രന്‍ എട്ടാം ഭാവത്തില്‍ നില്‍ക്കുകയും, ബലവാന്മാരായ പാപഗ്രഹങ്ങള്‍ ലഗ്നത്തെയോ ചന്ദ്രനെയോ ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ രോഗി മരിക്കും. (രോഗിക്ക് മരണം സംഭവിക്കും).
3). ശനി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹദൃഷ്ടിയോടുകൂടി നില്‍ക്കുകയും ആ ശനിയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.
4). ശനി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പാപഗ്രഹദൃഷ്ടിയോടുകൂടി നില്‍ക്കുകയും ആ ശനിയോടൊപ്പം ശുഭഗ്രഹങ്ങള്‍ ഒരുമിച്ചുനില്‍ക്കാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.
5). ശനി പാപഗ്രഹങ്ങളോടുകൂടി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ഒരുമിച്ചു നില്‍ക്കുകയും ആ ശനിയ്ക്ക് ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഇല്ലാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.
6). ശനി പാപഗ്രഹങ്ങളോടുകൂടി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ഒരുമിച്ചു നില്‍ക്കുകയും ആ ശനിയോടൊപ്പം ശുഭഗ്രഹങ്ങള്‍ ഒരുമിച്ചുനില്‍ക്കാതെയും വന്നാല്‍ രോഗിക്ക് മരണം സംഭവിക്കും.
****************************************
രോഗപ്രശ്നത്തില്‍ ലഗ്നംകൊണ്ട് വൈദ്യരേയും (Doctor), നാലാം ഭാവംകൊണ്ട് മരുന്നിനെയും (Medicine), ഏഴാം ഭാവംകൊണ്ട് രോഗത്തേയും, പത്താം ഭാവംകൊണ്ട് രോഗിയേയും പറയണം.