ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
മോഷണപ്രശ്നത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്ന രാശിയനുസരിച്ച് മോഷ്ടാവിന്‍റെ ജാതിയും ബന്ധവും പറയണം.
ചന്ദ്രന്‍ മേടത്തില്‍ നിന്നാല്‍ ബ്രാഹ്മണനെ പറയണം.
ചന്ദ്രന്‍ ഇടവത്തില്‍ നിന്നാല്‍ ക്ഷത്രിയനെ പറയണം.
ചന്ദ്രന്‍ മിഥുനത്തില്‍ നിന്നാല്‍ വൈശ്യനെ പറയണം
ചന്ദ്രന്‍ ക൪ക്കിടകത്തില്‍ നിന്നാല്‍ ശൂദ്രനെ പറയണം.
ചന്ദ്രന്‍ ചിങ്ങത്തില്‍ നിന്നാല്‍ സ്വതം ബന്ധുക്കളെ പറയണം.
ചന്ദ്രന്‍ കന്നിയില്‍ നിന്നാല്‍ സ്വന്തം ഭാര്യയെ പറയണം.
ചന്ദ്രന്‍ തുലാത്തില്‍ നിന്നാല്‍ സഹോദരനെ പറയണം.
ചന്ദ്രന്‍ വൃശ്ചികത്തില്‍ നിന്നാല്‍ പുത്രനെ പറയണം.
ചന്ദ്രന്‍ ധനുവില്‍ നിന്നാല്‍ പുത്രവധുവിനെ പറയണം.
ചന്ദ്രന്‍ മകരത്തില്‍ നിന്നാല്‍ എലിയെ പറയണം.
ചന്ദ്രന്‍ കുംഭത്തില്‍ നിന്നാല്‍ ഭൃത്യനെ പറയണം.
ചന്ദ്രന്‍ മീനത്തില്‍ നിന്നാല്‍ ഭൂമിയെ പറയണം.