Showing posts with label Kottappadi. Show all posts
Showing posts with label Kottappadi. Show all posts

ത്രിസ്ഫുടം ലഗ്നരാശിയില്‍ / രണ്ടാം ഭാവത്തില്‍

സംഹാരഗമസദ്യുക്തം ത്രിസ്ഫുടം ലഗ്നരാശിഗം
ബിംബസ്യ നാശം പ്രവദേദ് ധനേ രക്ഷകനാശനം

സാരം :-

ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ആരൂഢരാശിയില്‍ (ലഗ്നരാശിയില്‍) പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ബിംബത്തിന് നാശം പറയണം.

 ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം രണ്ടാം ഭാവരാശിയില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്ര രക്ഷകന്മാ൪ക്ക്‌ നാശവും പറയേണ്ടതാണ്. 

ജാതകഫലം പറയുവാന്‍ യോഗ്യനായിത്തീരും

അനേകഹോരാതത്വജ്ഞഃ പഞ്ചസിദ്ധാന്തകോവിദഃ
ഊഹാപോഹപടുഃ സിദ്ധമന്ത്രോജാനാതി ജാതകം ഇതി

സാരം :-

മയന്‍, യവനന്‍, പരാശന്‍, വരാഹമിഹിരന്‍ മുതലായ ആചാര്യന്മാരാല്‍ രചിക്കപ്പെട്ട ഹോരാശാസ്ത്രങ്ങളെ നല്ലപോലെ പഠിച്ചു സൂര്യസിദ്ധാന്തം മുതലായ അഞ്ചു സിദ്ധാന്തങ്ങളേയും അറിഞ്ഞു ഗുരുമുഖേന ഉപാസനചെയ്ത് മന്ത്രസിദ്ധിയും വരുത്തി ന്യായംകൊണ്ട് ഊഹിപ്പാനും അപവാദംകൊണ്ട് അപോഹിപ്പാനും സാമ൪ത്ഥ്യമുള്ളവനായ ജ്യോതിഷക്കാരന്‍ ജാതകഫലം പറയുവാന്‍ യോഗ്യനായിത്തീരും.

രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കും


ലഗ്നാദ്യാവതി ഭേ പാപസ്താവത്യബ്ദേƒഹ്നി മാസി വാ
പക്ഷേ ക്ഷണേƒയനേ വര്‍ത്തൗ ലഗ്നേശസ്യോദിതേ വ്യഥാ.

സാരം :-

രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കുമെന്നുള്ളതിനെയാണ് ഇവിടെ പറയുന്നത്. അനിഷ്ടഫല ദാതാവായ പാപന്‍ ലഗ്നരാശിയില്‍ നിന്ന് എത്രാമത്തെ രാശിയില്‍ പോയി നില്‍ക്കുന്നുവോ ലഗ്നാധിപനായ ഗ്രഹത്തിന്‍റെ അയനാദിയായ കാലത്തെ മേല്‍പറഞ്ഞ സംഖ്യകൊണ്ട് പെരുക്കുമ്പോള്‍ ഏതൊരു കാലം സിദ്ധിക്കുമോ ആ കാലത്താണ് ലഗ്നത്തിന് രോഗദുരിതാദികള്‍ സംഭവിക്കുന്നതെന്ന് പറയണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.