ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ഏഴാം ഭാവം ഓജരാശിയാവുകയോ, ഏഴാം ഭാവത്തിലേയ്ക്ക് പുരുഷഗ്രഹത്തിന്‍റെ ദൃഷ്ടിയുണ്ടാവുകയോ ചെയ്‌താല്‍ മോഷ്ടാവ് (കള്ളന്‍) പുരുഷനായിരിക്കും.
ഏഴാം ഭാവം സ്ത്രീരാശിയാവുകയോ ഏഴാം ഭാവത്തിലേയ്ക്ക് സ്ത്രീഗ്രഹത്തിന്‍റെ ദൃഷ്ടി ഉണ്ടാവുകയോ ചെയ്‌താല്‍ മോഷ്ടാവ് സ്ത്രീ ആയിരിക്കും.