അധോ മദ്ധ്യോ൪ദ്ധ്വഭാഗേഷു
വപുഷോ ദക്ഷിണാദയഃ
യുഗ്മസംഖ്യാ വപു൪ഭാഗ-
ഗ്രഹോക്തം ദോഷമാദിശേദ്
സാരം :-
ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ വലത്തുഭാഗത്തെ സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ അര മുതല്‍ കീഴ്പോട്ടും ഭാഗങ്ങളെ ചിന്തിക്കണം.
ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ മദ്ധ്യത്തിലുള്ള സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ കഴുത്ത് മുതല്‍ അരവരേയുള്ള ഭാഗങ്ങളെ പറയണം.
ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യയുടെ ഇടത്തെ അറ്റത്തെ സംഖ്യകൊണ്ട് ദേവവിഗ്രഹത്തിന്‍റെ കഴുത്തിനു മുകള്‍ഭാഗത്തുള്ള ഭാഗങ്ങളെ ചിന്തിക്കണം.
ദേവപ്രശ്നത്തില്‍ അഷ്ടമംഗലസംഖ്യ ഇരട്ട സംഖ്യകള്‍ വന്നാല്‍ തദധിപന്മാരെക്കൊണ്ട് പറയേണ്ട ദോഷങ്ങള്‍ ദേവന്‍റെ അതാതു സ്ഥാനത്തുണ്ടെന്നു പറയണം.