ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ ലഗ്നത്തിലാണ് നില്‍ക്കുന്നതെങ്കില്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) കിഴക്ക് ഭാഗത്തുണ്ട്.
നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ പത്താം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) തെക്ക് ഭാഗത്തുണ്ട്.
നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) പടിഞ്ഞാറ് ഭാഗത്തുണ്ട്.
നഷ്ടപ്രശ്നത്തില്‍ (മോഷണപ്രശ്നത്തില്‍) ചന്ദ്രന്‍ നാലാം ഭാവത്തില്‍ നിന്നാല്‍ നഷ്ടപ്പെട്ട വസ്തു (മോഷണ വസ്തു) വടക്ക് ഭാഗത്തുണ്ട് എന്ന് പറയണം.