ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഒന്‍പതാം ഭാവത്തില്‍ ശനി നില്‍ക്കുകയും അഞ്ചാം ഭാവത്തില്‍ ചന്ദ്രന്‍ നില്‍ക്കുകയും ലഗ്നത്തില്‍ ചൊവ്വയും നിന്നാല്‍ തോല്‍വി സംഭവിയ്ക്കും.
2). ലഗ്നത്തില്‍ ഒരുമിച്ച് നില്‍ക്കുന്ന ചന്ദ്രന്‍, ശനി എന്നീ ഗ്രഹങ്ങളെ കുജന്‍ (ചൊവ്വ) ദൃഷ്ടിചെയ്യുകയും ചെയ്‌താല്‍ അപകടമരണം സംഭവിക്കും.
3). എട്ടാം ഭാവത്തില്‍ ചൊവ്വയും ശനിയും നില്‍ക്കുകയും ലഗ്നത്തില്‍ സൂര്യനും നിന്നാല്‍ മരണം സംഭവിക്കും.
4). ചന്ദ്രനും സൂര്യനും 3, 8, 11 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യുദ്ധത്തില്‍ മരണം സംഭവിക്കും.
5). ഏഴാം ഭാവത്തില്‍ ചൊവ്വ, ബുധന്‍, ശനി എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ മരണം സംഭവിക്കും.