ഭൂസൂത്രേ ച മൃതൗ ബുധേ ച വിബലേ
രന്ധ്രാരിരിപ്ഫസ്ഥിതേ
സാന്നിദ്ധ്യാദി ധനക്ഷയം ച കലഹം
ക്ഷേത്രാധിപാനാം മൃതിഃ
ബിംബേ ചേദ് പ്രവദേദ് ക്ഷതിം മൃതിഗതേ
തോയേ തു പൂ൪വ്വോക്തവത്
കൂപാദൗ പതനം ജലാശുചി രുജം
സ്വേദം ച ബിംബേ വദേദ്.
സാരം :-
ദേവപ്രശ്നത്തില്‍ ഭൂമിസൂത്രം മൃതിയാകയും ബുധന്‍ ബലഹീനനായി ആറാം ഭാവത്തിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കുകയും ചെയ്‌താല്‍ ക്ഷേത്രത്തിലെ ദേവ സാന്നിദ്ധ്യത്തിനും ധനത്തിനും നാശവും ഉടമസ്ഥന്മാ൪ തമ്മില്‍ കലഹവും, മരണവും, ബിംബത്തില്‍ മുറിവുണ്ടാവുകയും ഫലമാകുന്നു.
ദേവപ്രശ്നത്തില്‍ ജലസൂത്രം മൃത്യുവായാല്‍ ആന തുടങ്ങിയ മൃഗങ്ങള്‍ക്കും ക്ഷേത്രത്തിലെ തന്ത്രിക്കും നാശമുണ്ടാകും,ക്ഷേത്രത്തിലെ കിണ൪ മുതലായതില്‍ ക്ഷേത്രസംബന്ധികള്‍ വീഴുകയും വെള്ളം ചീത്തയാവുകയും (വെള്ളം അശുദ്ധിയാവുകയും) അതു നിമിത്തം രോഗമുണ്ടാവുകയും, ബിംബത്തില്‍ വിയ൪പ്പുണ്ടാവുകയും ഫലമാകുന്നു.