ഏവം ചതുസ്ഫുടദൃഗാണമുഖാധിനാഥ-
യോഗ൪ക്ഷപൈരപിശുഭാശുഭകാരകത്വാദ്
ആചാ൪യ്യദേവലകദേവഗൃഹാധിനാഥ-
ദാസോപദേവഭജതാം പ്രവദേത് ഫലാനി.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ചിന്തിച്ച പ്രകാരം ചതുസ്ഫുടത്തിന്‍റെ ദ്രേക്കാണം, ഹോര, നവാംശകം, ത്രിംശാംശകം, ദ്വാദശാംശകം, ക്ഷേത്രം എന്നിവയുടെ അധിപന്മാരായ ഗ്രഹങ്ങളെകൊണ്ടും അവ൪ നില്‍ക്കുന്ന രാശിനാഥന്മാരായഗ്രഹങ്ങളെക്കൊണ്ടും ക്രമേണ ആചാര്യന്‍, ശാന്തിക്കാരന്‍, ക്ഷേത്രാധിപന്‍, പരിചാരകന്മാ൪, ഉപദേവന്മാ൪, ഭക്തന്മാ൪ എന്നിവരുടെ ഗുണദോഷഫലങ്ങളെ ചിന്തിച്ച് പറയണം.