ചതുസ്ഫുട൪ക്ഷേ ചരരാശിസംസ്ഥേ
ചരാംശകേ പാപയുതേക്ഷിതേ വാ
ദേവാലയേ ദേവലകസ്യ ദോഷാദ്
സാന്നിദ്ധ്യനാശം മുനയോ വദന്തി.
സാരം :-
ദേവപ്രശ്നത്തില്‍ ചതുസ്ഫുടം ചരരാശിയിലോ ചരാംശകത്തിലോ (ചര നവാംശകരാശിയിലോ) വരുകയും പാപഗ്രഹദൃഷ്ടികളുണ്ടാകുകയും ചെയ്‌താല്‍ ശാന്തിക്കാരന്‍റെ (അശുദ്ധി, അശ്രദ്ധ, വൈകല്യം) ദോഷം നിമിത്തം ദേവസാന്നിദ്ധ്യം കുറഞ്ഞുവെന്ന് പറയണം.