ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
മോഷണപ്രശ്നം ചെയ്യുന്ന ദിവസത്തെ നക്ഷത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് മറുപടി പറയേണ്ടത്.
രോഹിണി, പൂയ്യം, ഉത്രം, വിശാഖം, പൂരാടം, അവിട്ടം, രേവതി എന്നീ അന്ധലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ വളരെ വേഗത്തില്‍ മോഷണംപോയ വസ്തു തിരികെ ലഭിക്കും.
മകീര്യം, ആയില്യം, അത്തം, അനിഴം, ഉത്രാടം, ചതയം, അശ്വതി എന്നീ മന്ദാക്ഷ നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മൂന്നു ദിവസത്തിനുള്ളില്‍ മോഷണം പോയ വസ്തു തിരികെ ലഭിക്കും.
തിരുവാതിര, മകം, ചിത്തിര, തൃക്കേട്ട, അഭിജിത്, പൂരോരുട്ടാതി, ഭരണി എന്നീ മധ്യലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മോഷണവസ്തു ഉടനെ ലഭിക്കും.
പുണ൪തം, പൂരം, മൂലം, ചോതി, തിരുവോണം, ഉത്രട്ടാതി, കാ൪ത്തിക എന്നീ സുലോചന നക്ഷത്രങ്ങള്‍ വരുന്ന ദിവസമാണ് മോഷണപ്രശ്നം ചെയ്യുന്നതെങ്കില്‍ മോഷണംപോയ വസ്തു തിരികെ ലഭിക്കുകയില്ല.