സപ്തമേ ഭക്തവൃന്ദാനാമഷ്ടമേ സ്ഥപതേരപി
നവമേ ക്ഷേത്രനാഥാനാം ദശമേ ക൪മ്മിണാമപി.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ഭക്തന്മാ൪ക്കും ജനപദസ്ഥാനത്തിനും ദോഷം പറയണം.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം എട്ടാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്ര ശില്പിക്ക് ദോഷം പറയണം.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഒമ്പതാം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ക്ഷേത്രാധിപന്മാ൪ക്ക് ദോഷം പറയണം.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം പത്താം ഭാവത്തില്‍ പാപഗ്രഹങ്ങളോടുകൂടി സംഹാരഖണ്ഡം, സംഹാരനക്ഷത്രം, സംഹാരരാശി എന്നിവയില്‍ നില്‍ക്കുകയാണെങ്കില്‍ ശാന്തിക്കാരന് നാശം സംഭവിക്കും.