ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). സൂര്യന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളില്‍ ആരെങ്കിലും ചരരാശിയില്‍ നിന്നാല്‍ യാത്ര വേഗം നടക്കും.
2). സൂര്യന്‍, ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ചരരാശിയിലായാലും ഗ്രഹങ്ങള്‍ വക്രത്തിലാണെങ്കില്‍ യാത്ര സംഭവിക്കുകയില്ല. (സൂര്യന് വക്രമില്ല.)
3). ജന്മലഗ്നത്തിന്‍റെയോ ചന്ദ്രലഗ്നത്തിന്‍റെയോ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലുമായി വ്യാഴം, ശുക്രന്‍, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ യാത്ര പോവുകയില്ല.