ദ്രേക്കാണാദ്യധിപാശ്രിത൪ക്ഷപതിഭിഃ
പഞ്ചസ്ഫുടസ്യ ക്രമാദ്
സഞ്ചിന്ത്യാത്ര ശുഭാശുഭാനി വിധിവദ്
ദൈവജ്ഞവ൪യ്യസ്തഥാ.
ദേവസ്യാഭരണം നിവേദ്യനിലയം
കൂപം ബലിപ്രസ്തരം
വാപീം വാഹനമത്ര തദ്ബലവശാ-
ദ്വാച്യം യഥാ യുക്തിതഃ
സാരം :-
ദേവപ്രശ്നത്തില്‍ പഞ്ചസ്ഫുടത്തിന്‍റെ ഷഡ്വ൪ഗ്ഗത്തില്‍ ദ്രേക്കാണാധിപന്മാ൪ നില്‍ക്കുന്ന രാശിനാഥന്മാരെക്കൊണ്ട് ക്രമേണ ദേവന്‍റെ തിരുവാഭരണം, തിടപ്പള്ളി, കിണറ്, ബലിക്കല്ല്, ക്ഷേത്രകുളം, വാഹനം എന്നിവയുടെ ഗുണദോഷഫലം അവരവരുടെ ബലാബലങ്ങള്‍ക്കനുസരിച്ച് ദൈവജ്ഞന്‍ (ജ്യോതിഷി) ചിന്തിച്ചു പറയണം.