ചരമാംശേ സ്യാദുഭയേ
ദേവസ്യോഡുത്രികോണഗേ ദോഷഃ
രിപുചോരാഗ്നിനൃപാലൈഃ
പീഡായുധബിംബദോഷമചിരേണ.
സാരം :-
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ഉഭയരാശികളില്‍ അന്ത്യാംശകമായും, ത്രിസ്ഫുടം ദേവന്‍റെ ജന്മാനുജന്മനക്ഷത്രങ്ങളിലും വന്നാല്‍ ശത്രുക്കള്‍, കള്ളന്മാ൪, അഗ്നി, രാജാക്കന്മാ൪ എന്നിവരില്‍ നിന്നും ഭയവും, ആയുധം, ബിംബം എന്നിവയ്ക്ക് നാശവും സംഭവിയ്ക്കുന്നതാണ്.