ബിംബം ചാഭരണം നിവേദ്യനിലയം
പ്രാസാദവാപീസരിത്-
കൂപം, തോരണവാഹനം, ബലിശിലാ-
ഭംഗം ച പഞ്ചസ്ഫുടം
മാന്ദ്യാദ്യൈ൪ന്നവദോഷകൈ൪യ്യുതമിദം
സാന്നിദ്ധ്യനാശം വദേത്
തത്തച്ഛാന്തികരം കരോതു ച വിധിം
സംവീക്ഷ്യ തന്ത്രാഗമം.
ദേവപ്രശ്നത്തില്‍
1). ബിംബവും അലങ്കാരവും, 2). തിടപ്പള്ളി, 3). അമ്പലം, കുളം, പുഴ, മുതലായവ. 4). തോരണം, വാഹനം, 5). ബലിക്കല്ല് എന്നിവയെ പഞ്ചസ്ഫുടംകൊണ്ട് ചിന്തിക്കണം.
പഞ്ചസ്ഫുടത്തില്‍ ഗുളികന്‍ വിശിഷ്ടി മുതലായ നവദോഷങ്ങളുണ്ടായാല്‍ മേല്‍പറഞ്ഞവയുടെ ദോഷം നിമിത്തം സാന്നിദ്ധ്യം നശിച്ചിരിക്കുന്നുവെന്നും തന്ത്രശാസ്ത്രവിധിയനുസരിച്ച് അതാതിനുള്ള പ്രതിവിധികള്‍ ചെയ്യണമെന്നും പറയണം.