ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ചിങ്ങം രാശി ലഗ്നത്തില്‍ സൂര്യനും ചന്ദ്രനും നിന്ന് അവരെ ശനിയും ചൊവ്വയും ദൃഷ്ടി ചെയ്‌താല്‍ മോഷ്ടാവ് അന്ധനായിരിക്കും.
ചിങ്ങം രാശി ലഗ്നമായി വരികയും പന്ത്രണ്ടാം ഭാവത്തില്‍ (ക൪ക്കിടകം രാശിയില്‍) സൂര്യനും ചന്ദ്രനും ബലമില്ലാതെ നില്‍ക്കുകയും ആ സൂര്യനേയും ചന്ദ്രനേയും ശനിയും ചൊവ്വയും ദൃഷ്ടി ചെയ്‌താല്‍ മോഷ്ടാവിന് ഒരു കണ്ണുണ്ടാവുകയില്ല.