സ്ഥിരഭവനേ സ്ഥിരഭാംശേ
ത്രിസ്ഫുടമതിശോഭനം വദന്ത്യാ൪യ്യാഃ
ധനധാന്യഗുണസമൃദ്ധിം
ക്ഷേത്രജനശ്ചാഖിലം സുഖം ലഭതേ.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടത്തിന് സ്ഥിരരാശിയില്‍ സ്ഥിതിയോ സ്ഥിരരാശിയില്‍ അംശകമോ ആയാല്‍ വളരെ ശുഭമാകുന്നു. ക്ഷേത്രത്തിന് ധനഗുണവും ധാന്യഗുണവും വ൪ദ്ധിയ്ക്കുകയും ക്ഷേത്രസംബന്ധികള്‍ക്ക് സുഖപുഷ്ടിയുണ്ടാവുകയും ഫലമാകുന്നു.