ചരേ ചരാംശേ ശുഭദൈരദൃഷ്‌ടേ-
പ്യധോമുഖേ ത്രിസ്ഫുടയോഗ ഏവ.
സംക്ഷോഭണം ബിംബനികേതനാനാ-
മനിഷ്ടദം സ്യാദ് പരിചാരകാനാം.
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടത്തിനു ചരരാശിയില്‍ സ്ഥിതിയോ അംശകമോ വരികയും അധോമുഖരാശിയിലാകയും ശുഭഗ്രഹദൃഷ്ടിയില്ലാതിരിയ്ക്കയും ചെയ്‌താല്‍ ബിംബത്തിനു ഇളക്കമുണ്ടെന്നും ക്ഷേത്രം വീഴാറായിരിക്കുമെന്നും, പരിചാരകന്മാ൪ക്ക് പല അന൪ത്ഥങ്ങളുമുണ്ടായിരിയ്ക്കുമെന്നും പറയണം.