ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പ്രശ്നസമയത്തെ ലഗ്നം സ്ഥിരരാശിയായി വന്നാല്‍ യാത്രപോക്കും യാത്ര വരവും നടക്കുകയില്ല.
2). പ്രശ്നസമയത്തെ ലഗ്നം ചരരാശിയായാല്‍ യാത്രയുണ്ടാകും.
3). പ്രശ്നസമയത്തെ ലഗ്നം ഉഭയരാശിയില്‍ ആദ്യത്തെ പകുതിയാണ് ലഗ്നമെങ്കില്‍ യാത്ര സംഭവിക്കുമെന്ന് പറയണം.
4). പ്രശ്നസമയത്തെ ലഗ്നം ഉഭയരാശിയില്‍ അവസാനത്തെ പകുതിയിലാണ് ലഗ്നമെങ്കില്‍ യാത്ര സംഭവിക്കുകയില്ലെന്ന് പറയണം.
5). പ്രശ്നസമയത്തെ ലഗ്നം സ്ഥിരരാശിയാവുകയും 5, 6, 9 എന്നീ ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ പാപഗ്രഹദൃഷ്ടിയോടെ നില്‍ക്കുകയും ചെയ്‌താല്‍ യാത്ര ഉണ്ടാവുകയില്ല.
6).പ്രശ്നസമയത്തെ ലഗ്നം ചരരാശിയാവുകയും 5, 6, 9, എന്നീ ഭാവങ്ങളില്‍ ശുഭഗ്രഹങ്ങള്‍ നില്‍ക്കുകയും ചെയ്‌താല്‍ യാത്രയുണ്ടാകും.