പ്രാണേƒധികേ താപസമേതമത്ര
ബിംബം വിധേയം മരിചാദിലേപൈഃ
ദേഹേƒധികേ ദേവജനേ ച ദേവേ
വൃദ്ധി൪വ്വിനാശം മരണേƒധികേ സ്യാദ്.
ദേവപ്രശ്നത്തില്‍ പ്രാണസ്ഫുടം അധികമായാല്‍ മുളക് മുതലായവ അരച്ച് തേച്ചതിനാല്‍ ബിംബം ചൂട് പിടിച്ചിരിക്കുന്നുവെന്ന് പറയണം.
ദേവപ്രശ്നത്തില്‍ ദേഹസ്ഫുടം അധികമായാല്‍ ദേവനോട് ബന്ധപ്പെട്ട ജങ്ങള്‍ക്കും ദേവനും അഭിവൃദ്ധിയാണെന്നും പറയണം.
ദേവപ്രശ്നത്തില്‍ മൃത്യുസ്ഫുടം അധികമാണെങ്കില്‍ നാശം ഫലമാണെന്ന് പറയണം.