രാശ്യധിപസ്യ തു സൂത്രേ
മൃതൗ യദി മൃത്യുദോഷമപ്യൂഹ്യം
ആയുധനാശോ വാച്യോ
രോഗേ വാല്‍മീകയുക്തമാദേശ്യം
ധനധാന്യസമൃദ്ധിഃസ്യാദ്
ജീവേ സൂത്രേ ക്രമാദേവം.
സാരം :-
ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) മൃത്യുവായാല്‍ ക്ഷേത്രത്തില്‍ മരണം നിമിത്തമുള്ള ദോഷമുണ്ടെന്നും പറയണം.
ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) രോഗസൂത്രമായാല്‍ ആയുധം നശിച്ചിരിക്കുന്നുവെന്നും, ശ്രീകോവിലിനകത്തും മറ്റും പുറ്റുണ്ടെന്നും പറയണം.
ദേവപ്രശ്നത്തില്‍ അരൂഢനാഥന്‍റെ സൂത്രം (സപ്തവിംശതി സൂത്രങ്ങളില്‍ ഒടുവിലത്തേതുമാവാം) ജീവസൂത്രമായാല്‍ ധനധാന്യസമൃദ്ധിയുണ്ടാകുമെന്നും പറയണം