ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ലഗ്നത്തില്‍ ബുധനോ ചന്ദ്രനോ നില്‍ക്കുകയും ചെയ്‌താല്‍ ചോദ്യം പെണ്‍കുട്ടിയെ കുറിച്ചാവും.
2). പ്രശ്നസമയത്ത് ചന്ദ്രനും ബുധനും പരസ്പരം ദൃഷ്ടി ചെയ്‌താല്‍ ചോദ്യം പെണ്‍കുട്ടിയെ കുറിച്ചാവും.
3). ലഗ്നത്തില്‍ ശനി നിന്നാല്‍ വൃദ്ധസ്ത്രീയെപ്പറ്റിയാകും ചിന്ത.
4). ലഗ്നത്തില്‍ സൂര്യനോ വ്യാഴമോ നിന്നാല്‍ ചോദ്യം പ്രസവിച്ച സ്ത്രീയെ കുറിച്ചാവും.
5). ലഗ്നത്തില്‍ ശുക്രനോ ചൊവ്വയോ നിന്നാല്‍ സ്ത്രീയായിരിക്കും ചിന്താവിഷയം.
(പുരുഷവിഷയമായ പ്രശ്നമാണെങ്കില്‍ മേല്‍പ്പറഞ്ഞവയില്‍ ബാലന്‍, വൃദ്ധന്‍, മദ്ധ്യവയസ്ക്കന്‍, യുവാവ്, എന്നിവരെ കുറിച്ചാവും).
6). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ ശുക്രന്‍, സൂര്യന്‍, ശനി എന്നീ ഗ്രഹങ്ങള്‍ നിന്നാല്‍ മറ്റൊരാളുടെ ഭാര്യയെപ്പറ്റി ചിന്തികാനാണ് വന്നിരിക്കുന്നത് എന്ന് ജ്യോതിഷി പറയണം.
7). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ വ്യാഴം നിന്നാല്‍ സ്വന്തം ഭാര്യയെക്കുറിച്ച് ചിന്തിക്കാനാണ് വന്നത്.
8). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ ചന്ദ്രനോ ബുധനോ നില്‍ക്കുകയാണെങ്കില്‍ ചോദ്യം വേശ്യയെ കുറിച്ചാവും.
9). സ്ത്രീപ്രശ്നത്തില്‍ ഏഴാം ഭാവത്തില്‍ രാഹുവോ കേതുവോ ശനിയോ നിന്നാല്‍ താഴ്ന്ന ജാതിയിലുള്ള സ്ത്രീയെക്കുറിച്ച് ആലോചിക്കാനാണ് വന്നത് എന്ന് പറയണം.