ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
ലഗ്നത്തില്‍ ചന്ദ്രന്‍ നിന്നാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു വെള്ളിയായിരിക്കും.
ലഗ്നത്തില്‍ ചൊവ്വ നിന്നാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു ചുവന്ന രത്നമായിരിക്കും.
ലഗ്നത്തില്‍ ബുധനായാല്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു സ്വ൪ണ്ണമായിരിക്കും
ലഗ്നത്തില്‍ വ്യാഴമാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു രത്നം അടങ്ങിയ സ്വ൪ണ്ണം ആയിരിക്കും.
ലഗ്നത്തില്‍ സൂര്യനാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു പവിഴമായിരിക്കും
ലഗ്നത്തില്‍ ശുക്രനാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു മുത്ത് ആയിരിക്കും
ലഗ്നത്തില്‍ ശനിയാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു ഇരുമ്പായിരിക്കും
ലഗ്നത്തില്‍ രാഹുവും കേതുവും മാണെങ്കില്‍ കൈയില്‍ പിടിച്ചിരിക്കുന്ന വസ്തു കല്ല്, മരം മുതലായവയാകും.
ലഗ്നരാശികൊണ്ട് നിറം പറയണം., ലഗ്നത്തില്‍ നില്‍ക്കുന്ന ഗ്രഹത്തെക്കൊണ്ടും നിറത്തെ പറയണം.