ചരരാശ്യംശൈരുദിതൈ-
൪ദ്ദേവസ്യോഡുത്രികോണഗൈ൪ദ്ദോഷം
മൃതിചോരാഗ്നിനൃപാലൈഃ
പീഡായുധബിംബദോഷമപി വാച്യം.
സാരം :-
ദേവപ്രശ്നത്തില്‍ ത്രിസ്ഫുടം ചരരാശ്യംശകമായും, ത്രിസ്ഫുടം ദേവന്‍റെ നക്ഷത്ര ത്രികോണത്തിലാകയും ചെയ്‌താല്‍, ക്ഷേത്രത്തില്‍ മരണമുണ്ടാവുകയും, കള്ളന്മാ൪ ക്ഷേത്രത്തില്‍ കടക്കുകയും, ക്ഷേത്രത്തില്‍ അഗ്നിഭയമുണ്ടാവുകയും രാജസംബന്ധികളാല്‍ ഉപദ്രവമുണ്ടാവുകയും, ക്ഷേത്രത്തിലെ ആയുധം നശിക്കുകയും, ബിംബം നശിയ്ക്കുകയും താമസിയാതെ സംഭവിയ്ക്കുന്നതാകുന്നു. ദേവനക്ഷത്രം പ്രതിഷ്ഠാനക്ഷത്രമാകുന്നു.