നക്ഷത്ര പാദ ദോഷം

നിഹന്തി പിതൃമാതുലൗ സ്വമപി മാതരം ഹസ്തജ-
സ്സാമാതൃപിതൃമാതുലാനപി ച പുഷ്യജാതഃ ക്രമാൽ
ജലോഡുജനിതോംബികാം ജനകമാതുലൗ സ്വം തഥാം
ക്ഷണാദുഡുപദാം പദേഷ്വപി ച കേചിദാചക്ഷതേ.

സാരം :-

അത്തം നക്ഷത്രത്തിന്റെ ഒന്നാങ്കാലിൽ (ആദ്യ പാദത്തിൽ) ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

അത്തം നക്ഷത്രത്തിന്റെ രണ്ടാംകാലിൽ (രണ്ടാം പാദത്തിൽ) ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.

അത്തം നക്ഷത്രത്തിന്റെ മൂന്നാംകാലിൽ (മൂന്നാം പാദത്തിൽ) ജനിച്ചാൽ തനിക്കു തന്നെ നാശം (ദോഷം) സംഭവിക്കുന്നതാണ്.

അത്തം നക്ഷത്രത്തിന്റെ നാലാംകാലിൽ (നാലാം പാദത്തിൽ) ജനിച്ചാൽ മാതാവിന് നാശം (ദോഷം) സംഭവിക്കുന്നതാണ്.


പൂയ്യം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെ നാശം സംഭവിക്കുന്നതാണ്.

പൂയ്യം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം സംഭവിക്കുന്നതാണ്.

പൂയ്യം നക്ഷത്രത്തിന്റെ  മൂന്നാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

പൂയ്യം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.


പൂരാടം നക്ഷത്രത്തിന്റെ ഒന്നാം പാദത്തിൽ ജനിച്ചാൽ മാതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

പൂരാടം നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ ജനിച്ചാൽ പിതാവിന് ദോഷം (നാശം) സംഭവിക്കുന്നതാണ്.

പൂരാടം നക്ഷത്രത്തിന്റെ മൂന്നാം പാദത്തിൽ ജനിച്ചാൽ മാതുലന് (അമ്മാവന്) ദോഷം (നാശം) സംഭവിക്കുന്നതാണ്.

പൂരാടം നക്ഷത്രത്തിന്റെ നാലാം പാദത്തിൽ ജനിച്ചാൽ തനിക്കു തന്നെ  ദോഷം (നാശം) സംഭവിക്കുന്നതാണ്.


ഇവിടെ കാലിൽ കാലു വന്നാൽ ഉടനെ നാശഫലം ഉണ്ടാകുമെന്ന് ചില ആചാര്യന്മാർ പറയുന്നു. അതിന്റെ സമ്പ്രദായത്തെക്കൂടെ താഴെ വിവരിക്കാം.

ഒരു നക്ഷത്രപാദത്തിന് 15 നാഴികയാണല്ലോ ഉള്ളത്. ആ 15 നാഴികയെ നാലായി ഭാഗിച്ചാൽ മൂന്നേമുക്കാൽ നാഴികവീതം നാലംശങ്ങൾ കിട്ടുന്നതാണ്. മേൽപ്പറയപ്പെട്ട നക്ഷത്രങ്ങളുടെ എത്രാമത്തെ നക്ഷത്ര പാദത്തിലാണോ ജനനം, ആ നക്ഷത്ര പാദത്തെ നാലായി ഭാഗിച്ചാൽ അത്രാമത്തെ നക്ഷത്ര പാദചതുർഭാഗം കൂടി യോജിച്ചു വന്നാൽ നക്ഷത്ര പാദദോഷത്തിനു പ്രാബല്യമുണ്ടെന്നു സാരം. 

ഇവിടെ വേറെയും പക്ഷങ്ങളുണ്ട്. അതിനെയും വിവരിക്കാം. പൂയ്യം നക്ഷത്രവും പ്രതിപദം തിഥിയും കർക്കിടക ലഗ്നവും ബുധനാഴ്ചയും ഒത്തുവരികയും ചെയ്‌താൽ പൂയ്യം നക്ഷത്ര പാദ ദോഷം സംഭവിക്കുന്നതാണ്.

അത്തം നക്ഷത്രവും സപ്തമിതിഥിയും കന്നി ലഗ്നവും ചൊവ്വാഴ്ചയും ചേർന്നുവരികയും ചെയ്താൽ അത്തം നക്ഷത്ര പാദദോഷം സംഭവിക്കുന്നതാണ്.

പൂരാടം നക്ഷത്രവും ചതുർഥി, നവമി, ചതുർദശി ഇവയിലേതെങ്കിലും ഒരു തിഥിയും ധനു ലഗ്നവും ശനിയാഴ്ചയുംകൂടി ഒരുമിച്ചു വരികയും ചെയ്‌താൽ പൂരാടം നക്ഷത്ര പാദദോഷം സംഭവിക്കുന്നതാണ്.

*************************

ഒരു നക്ഷത്രം 60 നാഴികയാണ്

ഒരു നക്ഷത്രത്തെ 4 പാദങ്ങളായി വിഭജിച്ചിരിക്കുന്നു.

ഒരു നക്ഷത്രപാദം എന്ന് പറയുന്നത് 15 നാഴികയാണ്.

ഒരു നക്ഷത്രം = 4 x 15  നാഴിക = 60 നാഴിക

15 നാഴിക + 15 നാഴിക + 15 നാഴിക + 15 നാഴിക = 60 നാഴിക 

ക്ഷേത്ര ചോദ്യങ്ങൾ - 18

316. നിവേദ്യത്തിൽ കറിവേപ്പിലെ ഇഷ്ടപ്പെടാത്ത ദേവൻ ഏത്?
        തിരുപ്പതി വെങ്കിടാചലസ്വാമി

317. പുണ്യസ്ഥലങ്ങളിൽ വെച്ച് കാശിക്ക് മാത്രം വളരെയധികം പ്രാധാന്യം എന്ത്?
         മറ്റു പുണ്യസ്ഥലങ്ങളിൽ ചെയ്ത പാപം പോലും കാശിയിൽ ചെന്നാൽ പരിഹരിക്കുന്നു.

318. സ്വർണ്ണം കൊണ്ട് നിർമ്മിച്ച വില്വദളമാലയുള്ള പ്രസിദ്ധ ശിവക്ഷേത്രം ഏത്?
         ചിദംബരം

319. ഗരുഡസ്തംഭങ്ങൾ ഉള്ള ഒരു പ്രധാന ക്ഷേത്രം ഏത്?
         പുരി ജനഗന്നാഥ ക്ഷേത്രം

320. പുരിജഗന്നാഥ ക്ഷേത്രം സ്ഥിതിചെയ്യുന്ന കുന്നിന് പറയുന്ന പേര് എന്ത്?
         നീലാചലം

321. ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി ഉത്സവ സമയത്ത് ഏത് വൃക്ഷത്തിലാണ് കൊടി ഉയർത്തുന്നത്?
         അരയാൽ, പേരാൽ

322. കിണർ ഇല്ലാത്ത കൂടൽമാണിക്യം ക്ഷേത്രത്തിൽ ക്ഷേത്രാവശ്യങ്ങൾക്കുള്ള ജലം എടുക്കുന്നത് ഏത് തീർത്ഥത്തിൽ നിന്നാണ്?
         കുലീപിനി തീർത്ഥം

323. അഭിഷേകത്തിന് മുമ്പ് ഭഗവാന് നിവേദ്യം നൽക്കുന്ന ക്ഷേത്രം ഏത്?
         തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

324. പന്ത്രണ്ട് ഏക്കർ വിസ്തീർണ്ണമുള്ള ഏത് ക്ഷേത്രത്തിലാണ് തുളസിച്ചെടി വളരാത്തത്?
         കൂടൽമാണിക്യം ക്ഷേത്രം

325. ചുറ്റമ്പലവും ശ്രീകോവിലും ഇല്ലാത്ത ക്ഷേത്രം ഏത്?
         ഓച്ചിറ പരബ്രഹ്മക്ഷേത്രം

326. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്ര കരിങ്കൽ സ്തൂപങ്ങളുണ്ട്‌?
          300 (മുന്നൂറ്)

327. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠ ഏത് ഭാവത്തിലാണ്?
         അനന്തശയനം

328. വർഷത്തിൽ ഒന്നിൽ കൂടുതൽ ഉത്സവം നടക്കുന്ന തിരുവനന്തപുരത്തെ ഒരു ക്ഷേത്രം ഏത്?
         ശ്രീപത്മനാഭസ്വാമി ക്ഷേത്രം

329. പാറമേക്കാവ് ക്ഷേത്രത്തിലെ വിഗ്രഹം ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
         പ്ളാവ്‌

330. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ വിഗ്രഹം ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
         പ്ളാവ്

331. പുരിജഗന്നാഥ ക്ഷേത്രത്തിലെ ശ്രീകൃഷ്ണ ബലരാമ സുഭദ്ര വിഗ്രഹങ്ങൾ ഏത് മരം കൊണ്ട് ഉണ്ടാക്കിയതാണ്?
         വേപ്പ്

332. പടഹാദി ഉത്സവത്തിന് പേരുകേട്ട പ്രസിദ്ധമായ രണ്ടു ക്ഷേത്രങ്ങൾ ഏതെല്ലാം?
         പെരുവനം, ആറാട്ടുപുഴ

333. നിവേദ്യം കഴിഞ്ഞശേഷം ദീപാരാധന നടത്തുന്ന ക്ഷേത്രം ഏത്?
         മൂകാംബിക

334. നാലമ്പലത്തിനുള്ളിൽ ബലികർമ്മങ്ങളും തിലാഞ്ജലിയും നടത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം ഏത്?
         തിരുവല്ലം പരശുരാമ ക്ഷേത്രം

335. സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഏഴുതൂണുകളുള്ള ക്ഷേത്രം ഏത്?
         മധുര മീനാക്ഷി ക്ഷേത്രം

336. കുഞ്ചൻ നമ്പ്യാർ ആദ്യമായി തുള്ളൽ അവതരിപ്പിച്ച ക്ഷേത്രം ഏത്?
         അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

337. നാരായണീയം, ജ്ഞാനപ്പാന എന്നിവ എഴുതപ്പെട്ടത് ഏത് ക്ഷേത്രത്തിലാണ്?
         ഗുരുവായൂർ ക്ഷേത്രം

338. ഏറ്റവും വലിയ ദേവീ വിഗ്രഹമുള്ള ക്ഷേത്രം ഏത്?
         പാറമേക്കാവ്

രേവതി നക്ഷത്രത്തിൽ ജനിക്കുന്നവൻ

സമ്പൂർണ്ണാംഗസ്സുഭഗോ
വശഗഃ സ്ത്രീണാം ജനപ്രിയോ ധനവാൻ
ശൂരഃ പ്രതാപബഹുലോ
മാത്സര്യയുതശ്ച ഭവതീ രേവത്യാം.

സാരം :-

രേവതി നക്ഷത്രത്തിൽ ജനിക്കുന്നവൻ അവയവപുഷ്ടിയും സുഭഗതയും ഉള്ളവനായും സ്ത്രീകൾക്ക് അധീനനായും ജനങ്ങൾക്ക്‌ ഇഷ്ടനായും ധനവും ശൌര്യവും പ്രതാപവും മത്സരബുദ്ധിയും ഉള്ളവനായും ഭവിക്കും

ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ

വക്താ സുഖീ പ്രജാവാൻ
ജിതശത്രുദ്ധാർമ്മികോ വിനീതശ്ച
ലുബ്ധോ ഭോഗീ ഗുണവാൻ
ശാസ്ത്രജ്ഞസ്സ്യാദ് ദ്വിതീയഭാദ്രർക്ഷേ.

സാരം :-

ഉത്രട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ  നല്ലവണ്ണം സംസാരിക്കുന്നവായും സുഖവും നല്ല സന്താനങ്ങളും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും ധർമ്മിഷ്ഠനായും നല്ല വിനയമുള്ളവനായും പിശുക്കും ഭോഗസുഖവും നല്ല ഗുണങ്ങളും ശാസ്ത്രങ്ങളിൽ അറിവും ഉള്ളവനായും ഭവിക്കും. 

പൂരോരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ

സ്ത്രീണാമിഷ്ടസ്സുഭഗോ
ദുഃഖീ ഭോഗീ സുഖീ നൃപാപ്തധനഃ
ക്ഷുദ്രോ വിവാദവിജയീ
ദീർഘായൂഃ പൂർവഭാദ്രപജസ്സ്യാൽ.

സാരം :-

പൂരോരുട്ടാതി നക്ഷത്രത്തിൽ ജനിക്കുന്നവൻ സ്ത്രീകൾക്ക് ഇഷ്ടനായും സുഭഗനായും ഇടവിട്ടു സുഖദുഃഖങ്ങൾ അനുഭവിക്കുന്നവനായും ഭോഗസുഖം ഉള്ളവനായും രാജാവിങ്കൽ നിന്നു ലഭിയ്ക്കപ്പെട്ട സമ്പത്തോടുകൂടിയവനായും ദുഷ്ടനായും വിവാദത്തിൽ ജയിക്കുന്നവനായും ദീർഘായുസ്സനുഭവിക്കുന്നവനായും ഭവിക്കും.

ചതയം നക്ഷത്രത്തിൽ ജനിക്കുന്നവൻ

മുഖരോ ധൂർത്തോ വന്ദ്യോ
ഗുണീ ധനീ ശത്രുഹാ വിഷമശീലഃ
കൃപണോ വിശാലനേത്രോ
വ്യസനീ വരുണോഡുജശ്ച സാഹസികഃ

സാരം :-

ചതയം നക്ഷത്രത്തിൽ ജനിക്കുന്നവൻ വളരെ പറയുന്നവനായും ധൂർത്തനായും വന്ദ്യതയും അനേക ഗുണങ്ങളും ധനവും ഉള്ളവനായും ശത്രുക്കളെ ജയിക്കുന്നവനായും വിഷമപ്രകൃതിയായും പിശുക്കനായും വിസ്താരമേറിയ കണ്ണുകളോടുകൂടിയവനായും വ്യസനവും സാഹസികത്വവും ഉള്ളവനായും ഭവിക്കും.

ക്ഷേത്ര ചോദ്യങ്ങൾ - 17

307. തിരുമൂലനൈനാർ എന്ന മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        ചിദംബരം

308. ശട്ടമുനിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         ശ്രീരംഗം

309. പതജ്ഞലി മുനിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        രാമേശ്വരം

310. കൊങ്കണ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         തിരുപ്പതി

311. നന്തി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         കാശി

312. സുന്ദരാനന്ദൻ എന്ന മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         മധുര

313. ഭോഗർ എന്ന സിദ്ധന്റെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         പഴനി

314. അത്രി മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
        ശുചീന്ദ്രം

315. അഗസ്ത്യ മഹർഷിയുടെ സമാധിയുമായി ബന്ധപ്പെട്ട ക്ഷേത്രം ഏത്?
         ശ്രീപത്മനാഭസ്വാമി ക്ഷേത്രം

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.