വാസ്തുവിന്റെ കിടപ്പും ദിക്കും നിശ്ചയിക്കേണ്ടത് വാസ്തുവില്‍ പതിക്കുന്ന സൂര്യന്റെ നിഴല്‍ അനുസരിച്ചാണ്. ഇപ്രകാരം ദിക് നിര്‍ണ്ണയം നടത്തുന്നതിനെ ദിക് പരിേച്ഛദം എന്ന് പറയുന്നത്.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗഫലം ഓരോന്നിലും അഷ്ടവര്ഗ്ഗാനുസാരം എഴുതണം. ബുധന്‍ നില്ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയില്‍ ഒരക്ഷവുമില്ലെങ്കില് - ബുധന്‍ നില്ക്കുന്ന രാശിയുടെ രണ്ടാമത്തെ രാശി ശൂന്യമാണെങ്കില്‍ - ജാതകന് സംസാരിക്കാന്‍ കഴിയാത്തവനായിത്തീരും. ഒന്നോ, രണ്ടോ, മൂന്നോ അക്ഷമുണ്ടായാല്‍ സംഭാഷണം ചപലമായിരിക്കും. നാലക്ഷമുണ്ടെങ്കില് മറ്റൊരുത്തന്റെ വാക്കിന് മറുപടി കൊടുക്കാന്‍ സമര്ത്ഥന് ആയിരിക്കും. അഞ്ചോ, ആറോ, അക്ഷമുണ്ടായാല്‍ ഔചിത്യപൂര്‍വ്വം ജനസമ്മതമായി സംസാരിക്കാന്‍ കഴിവുറ്റവനായിത്തീരും. ഏഴക്ഷമുണ്ടായാല് കവിയായിത്തീരും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ 8 അക്ഷമുണ്ടായാല്‍ അവന്റെ വാക്കിന് മറുത്തു പറയുവാനാളുണ്ടാവില്ല. സംഭാഷണം അത്രയും ന്യായയുക്തമായിരിക്കും. ലഗ്നാല്‍ രണ്ടില്‍ പാപഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ ധാര്‍ഷ്ട്യം, ഡംഭ് ഇവയോട് കൂടിയ സംഭാഷണമായിരിക്കും. ശുഭഗ്രഹങ്ങളുടെ അക്ഷമുണ്ടായാല്‍ സംഭാഷണം ഗുണാഡ്യമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ആദിത്യന്റെ അക്ഷമുണ്ടായാല്‍ ജ്ഞാനോപദേശാത്മകങ്ങളായി ദാര്ഡ്യയുക്തമായി സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ കുജന്റെ അക്ഷമുണ്ടായാല്‍ കലഹയുക്തമായ സംഭാക്ഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ബുധന്റെ അക്ഷമുണ്ടായാല്‍ സംഭാഷണം മനോഹരമായിരിക്കും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ വ്യാഴത്തിന്റെ അക്ഷമുണ്ടായാല്‍ സ്പഷ്ടവും യുക്തിപുരസ്സരവും ആയിരിക്കും സംഭാഷണം.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശുകന്റെ അക്ഷമുണ്ടായാല്‍ പുരാണകാവ്യനാടകാദികളുടെ അര്‍ത്ഥം സയുക്തികമായും, സന്തോഷപൂര്വ്വകവുമായും സംഭാഷണം ചെയ്യും.
ലഗ്നത്തിന്റെ രണ്ടാം ഭാവത്തില്‍ ശനിയുടെ അക്ഷമുണ്ടായാല്‍ വ്യാജസംഭാഷണം ചെയ്യും.
ബുധന്റെ അഷ്ടവര്‍ഗ്ഗത്തില്‍ അക്ഷം അധികമുള്ള രാശിയില്‍ ബുധന്‍ നില്ക്കുന്ന സമയം - നാലില്‍ കൂടുതല്‍ അക്ഷം അധികമുള്ള രാശികളില് - വിദ്യാഭ്യാസം ചെയ്താല്‍ പരിപൂര്‍ണ്ണ ഫലപ്രാപ്തിയും, വാദപ്രതിവാദത്തില്‍ വിജയവും സിദ്ധിക്കും.
അക്ഷാധിക്യമുള്ള രാശിദിക്കില്വെച്ച് വിദ്യ അഭ്യസിച്ചാലും, ആ രാശിദിക്കില്‍ ക്രീഡാമന്ദിരം നിര്‍മ്മിച്ച് ക്രീഡ നടത്തിയാലും ആ ദിക്കിലുള്ള വിഷ്ണു ഭഗവാനെയും രാജാവിനെയും സേവിച്ചാലും അക്ഷം കൂടുതലുള്ള രാശിസമയത്ത് അക്ഷാധിക്യമുള്ള രാശിദിക്കില്‍ നിന്ന് വ്യവഹാരാദികള്‍ നടത്തിയാലും പരിപൂര്ണ്ണവിജയവും ഫലസിദ്ധിയും ഉണ്ടാകും.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
വ്യാഴാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
aksham,
budhan,
case,
education,
jyothisham,
mercury,
vidya,
vidyarambham,
vyavaharam
പ്രസവശേഷം നാല്‍പ്പത് കഴിയാതെ സ്ത്രീ വീട് വിട്ടുപോകരുത്?
പ്രസവിച്ചു കഴിഞ്ഞ സ്ത്രീ നാല്‍പ്പതു ദിവസം കഴിയാതെ സ്വന്തം വീടുവിട്ടു പോകരുതെന്ന വിലക്ക് മിക്കവാറും കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. പ്രസവിച്ച സ്ത്രീയ്ക്ക് ഈ കാലയളവില്‍ ആശുദ്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു.
പ്രസവത്തോടെ നാല്‍പ്പതു ദിവസത്തെ അശുദ്ധി സ്ത്രീകള്‍ക്കുണ്ടെന്നും അതിനാലാണ് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന വിലക്കുള്ളതെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍; വീട്ടിനുള്ളിലെ പ്രസവമുറിക്കുള്ളില്‍ തന്നെ ആ നാളുകള്‍ കഴിച്ചു കൂട്ടാന്‍ സ്വാഭാവികമായും സ്ത്രീ നിര്‍ബന്ധിതയായി.
ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ബുദ്ധിമുട്ടുകളും ശാരീരികപരാധീനതകളും ഏറെ അനുഭവിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രസവത്തിനു ശേഷമുള്ള ജീവിതകാലം രണ്ടാം ജന്മമായും പുനര്‍ജന്മമായുമൊക്കെ പഴയ കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഗര്‍ഭവും പ്രസവവുമൊന്നും രോഗമല്ലെന്ന് തന്നെ മുന്‍തലമുറ മനസ്സിലാക്കിയിരുന്നു. എങ്കിലും ഈ കാലയളവില്‍ സവിശേഷശ്രദ്ധയും ശുശ്രൂഷയും സ്ത്രീയ്ക്ക് ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ ശുഷ്ക്കാന്തിയും ഉണ്ടായിരുന്നു.
നാല്‍പ്പത് ദിവസത്തെ അശുദ്ധി എന്ന് പറഞ്ഞ് പ്രസവം കഴിഞ്ഞ സ്ത്രീയെ വീട്ടിനുള്ളില്‍ ഇരുത്തിയിരുന്നത് തന്നെ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ച ഇന്നത്തെ നിലയിലല്ലായിരുന്നു പണ്ടെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് പ്രയോഗം സര്‍വ്വസാധാരണമായ ഇക്കാലത്ത് പ്രസവശേഷം ഇഞ്ചക്ഷനിലൂടെയും മറ്റും അണുബാധയില്‍ നിന്നും മുക്തമാകാമെന്നതിനാല്‍ പ്രസവനാള് മുതല്‍ തന്നെ പുറത്തിറങ്ങുന്നതില്‍ പ്രയാസം നേരിടുന്നില്ലെന്നാണ് അനുഭവസ്ഥരുടെ വിലയിരുത്തല്‍.
അണുബാധാമരണം വളരെ സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് രോഗബാധക്ക് സാധ്യതയുള്ള മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും പുറത്തെ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നുമൊക്കെ സ്ത്രീയെ രക്ഷിക്കാന്‍ ആശുദ്ധിയുണ്ടെന്ന പേരില്‍ വീട്ടിനുള്ളില്‍ പാര്‍പ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
പ്രസവത്തോടെ, പുറത്തിറങ്ങിയാല്‍ മാതാവിനും ശിശുവിനും അണുബാധയുണ്ടാകും എന്ന പ്രയോഗമാണ് ആശുദ്ധിയുണ്ടാകുമെന്നായി മാറിയത്. കാലക്രമേണ ഇത് പ്രസവിച്ച സ്ത്രീക്ക് അശുദ്ധിയുണ്ടെന്ന് പരിണമിക്കുകയായിരുന്നു.
Labels:
antibiotic,
jyothisham,
nalpathu,
prasavam
പ്രധാന വാതില്‍ ഘടിപ്പിക്കാനുള്ള ദിവസം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി വേണ്ടിവന്നാല്‍ ഞായറാഴ്ച എന്നീ ദിവസങ്ങളില്‍ ഏതേങ്കിലുമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
അശ്വതി, രോഹിണി, മകീര്യം, തിരുവാതിര, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രമുള്ള ഏതെങ്കിലും ശ്രേഷ്ഠമായ ദിവസം ഇതിനുവേണ്ടി തെരഞ്ഞെടുക്കാവുന്നതാണ്. പ്രധാന വാതില്‍ ഘടിപ്പിക്കാന്‍ നിശ്ചയിക്കേണ്ടത് ലംബമായും മുകളിലേയ്ക്കും ദര്‍ശനമുള്ള നക്ഷത്രങ്ങളുടെ ദിവസമായിരിക്കണം. താഴേയ്ക്ക് നോക്കുന്ന നക്ഷത്രങ്ങള്‍ ഇതിനു യോജിച്ചതല്ല. ഇതിനു തെരഞ്ഞെടുക്കുന്ന നക്ഷത്രത്തിനും വീടിന്റെ ഭാഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയും.
വാതിലിന്റെ ചട്ടക്കൂട് അഥവാ കട്ടിളയാണ് ആദ്യം വയ്ക്കുന്നത്. വാതിലുകള്‍ പിന്നീട് ഘടിപ്പിക്കാവുന്നതേയുള്ളൂ.
Labels:
front door,
jyothisham,
pradhana vathil
പ്രധാന കട്ടില സ്ഥാപിക്കുന്നത് എങ്ങനെ?
സ്ഥാപിക്കുന്നതിന് മുമ്പ് കട്ടിള കഴുകി വൃത്തിയാക്കി, ചന്ദനവും കുങ്കുമവും പൂശി, പുഷ്പങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിക്കണം. എന്നിട്ട്, വാതിലിനു സ്ഥാനം കണ്ട സ്ഥലത്ത് കട്ടിള കൊണ്ട് ചെന്ന് വച്ചശേഷം, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിക്കൊണ്ട് പ്രധാന മേസ്തിരി ഒരു ചെറിയ പൂജ നടത്തണം.
കട്ടിള അല്ലെങ്കില്‍ വാതിലിന്റെ ചട്ടക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത്, അതിന്റെ മദ്ധ്യത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രത്നകല്ലുകള്‍, പഞ്ചലോഹതുണ്ടുകള്, ചില്ലറ നാണയങ്ങള്‍ എന്നിവ വസ്തുവിന്റെ ഉടമയോ അദ്ദേഹത്തിന്റെ ഭാര്യയോ നിക്ഷേപിക്കണം. എന്നിട്ട് അവിടെ നല്ലതുപോലെ പ്ലാസ്റ്റര്‍ ചെയ്ത് അടയ്ക്കണം. പ്രധാന കവാടത്തിന്റെ മദ്ധ്യത്തില്‍, കട്ടിളയ്ക്കടിയില്‍ നിന്നും ഈ വസ്തുക്കള്‍ അനുകൂല ഊര്‍ജ്ജം പുറപ്പെടുവിച്ച് പ്രധാനവാതിലിലൂടെ വീടിനകത്തേയ്ക്ക് കടത്തിവിടും. ഇത് താമസക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ചെയ്യും.
മേല്പറഞ്ഞവ കഴിയുമ്പോള്‍ വസ്തുവിന്റെ ഉടമകളെല്ലാവരും വാതിലിന്റെ ചട്ടക്കൂടിനെ അഥവാ കട്ടിളയെ പൂജിക്കണം. പ്രധാന കവാടം നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് മേസ്തിരിയെ സഹായിക്കണം. കട്ടിള സ്ഥാപിച്ചു കഴിഞ്ഞാല്‍ കുടത്തില്‍ വെള്ളവുമായി മൂന്നോ അഞ്ചോ സുമംഗലികളായ സ്ത്രീകളെ മൂന്നു പ്രാവശ്യം അകത്തേയ്ക്ക് കടത്തിവിടണം. ഇതോടെ ചടങ്ങ് പൂര്‍ത്തിയായി.
Labels:
chattakoodu,
jyothisham,
kattila,
vathil,
window
ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?
കുജാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ബുധാഷ്ടവര്‍ഗ്ഗം കണ്ടുപിടിക്കുന്നത്ത് എങ്ങനെ?
ബുധാഷ്ടവര്‍ഗ്ഗം നിര്‍മ്മിക്കുമ്പോള്‍ ലഗ്നത്തില്‍ നിന്ന് രണ്ടാമിടത്ത് ഏതെല്ലാം ഗ്രഹങ്ങളുടെ അക്ഷം വരുന്നുണ്ടെന്ന് പ്രത്യേകം ഗ്രഹിച്ചുവയ്ക്കണം. ഫലപ്രവചനാവസരത്തിലവയുപയുക്തമായിത്തീരുന്നുണ്ട്.
ബുധാഷ്ടവര്‍ഗ്ഗത്തില്‍ സൂര്യന് നില്ക്കുന്ന രാശിയില്‍ നിന്ന് 5,6,9,10,12 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ചിങ്ങം രാശിയില്‍ നില്ക്കുന്ന സൂര്യന് ധനു, മകരം, മേടം, ഇടവം, കര്‍ക്കിടകം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ചന്ദ്രന് നില്ക്കുന്ന രാശിയില്‍ നിന്ന് 2,4,6,8,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കര്‍ക്കിടകത്തില്‍ നില്ക്കുന്ന ചന്ദ്രന് ചിങ്ങം, തുലാം, ധനു, കുംഭം, മേടം, ഇടവം ഈ രാശികളില് ഓരോ അക്ഷം എഴുതണം.
കുജന് നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മേടത്തില് നില്ക്കുന്ന കുജന് മേടം, ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ബുധന്‍ നില്ക്കുന്ന രാശിയില്‍ നിന്ന് 1,3,5,6,9,10,11,12 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കന്നിയില്‍ നില്ക്കുന്ന ബുധന്‍ കന്നി, വൃശ്ചികം, മകരം, കുംഭം, ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
വ്യാഴം നില്ക്കുന്ന രാശിയില്‍ നിന്ന് 6,8,11,12 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- ധനുവില്‍ നില്ക്കുന്ന വ്യാഴത്തിന് ഇടവം, കര്‍ക്കിടകം, തുലാം, വൃശ്ചികം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ശുക്രന് നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,3,4,5,8,9,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- തുലാത്തില്‍ നില്ക്കുന്ന ശുക്രന് തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, ഇടവം, മിഥുനം, ചിങ്ങം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ശനി നില്ക്കുന്ന രാശിയില്‍ നിന്ന് 1,2,4,7,8,9,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- കുംഭത്തില്‍ നില്ക്കുന്ന ശനിക്ക് കുംഭം, മീനം, ഇടവം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ലഗ്നരാശിയില്‍ നിന്ന് 1,2,4,5,6,8,10,11 എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :- മിഥുനം ലഗ്നമായി വന്നാല്‍ മിഥുനം, കര്‍ക്കിടകം, കന്നി, തുലാം, വൃശ്ചികം, മകരം, മീനം, മേടം എന്നീ രാശികളില് ഓരോ അക്ഷം എഴുതണം.
ഉദാഹരണം :-
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉദാഹരണം :-
ബുധാഷ്ടവര്‍ഗ്ഗഫലം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
Labels:
budhan,
budhashtavarggam,
jyothisham,
mercury
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.