ഇടതും വലതും ഭാഗങ്ങളിൽ കട്ടിയുള്ള മാംസത്തോടും അധികം കുഴിയാതെയും രോമാവൃതമായും ഇരിയ്ക്കുന്ന നെഞ്ചുള്ള പുരുഷൻ ശക്തിമാനും ദയാലുവും വിദ്വാനുമാകുന്നു.
ഇത്തരം നെഞ്ച് അല്പം കുഴിഞ്ഞിരുന്നാൽ അവൻ വിദ്യാസമ്പന്നനും ധനികനും സഹൃദയനുമായിരിക്കും.
മെലിഞ്ഞമാംസത്തോടുകൂടി വീർത്തതും സ്ത്രീകളുടേതുപോലെ മുലകളുള്ളതുമായ നെഞ്ചുള്ള പുരുഷൻ കാമചാരിയാകുന്നു. ഇത്തരം നെഞ്ചിൽ രോമാവലിയില്ലാതിരുന്നാലവൻ വാചാലനും സപുംസകനുമാകുന്നു.
പരന്ന നെഞ്ചുള്ള പുരുഷൻ ധർമ്മിഷ്ഠനും എന്നാൽ ദരിദ്രനുമായിരിക്കും.
പരന്ന നെഞ്ചിൽ വിരിഞ്ഞ രോമാവലികളോടുകൂടിയവൻ ക്രുദ്ധനും ധനികനും ദാനധർമ്മാദികൾ ചെയ്യാത്തവനുമാകുന്നു.
ചതുരാകൃതിയിലോ മുക്കോണാകൃതിയിലോ രോമാവലിയോടുകൂടി നെഞ്ചുള്ളവൻ ശൂരനും കാമചാരിയുമായിരിക്കും.
പരന്നും വിശാലമായതും രോമങ്ങളൊട്ടുമില്ലാത്തതുമായ നെഞ്ചുള്ളവൻ നപുംസകനും ദരിദ്രനുമാകുന്നു.
നടുക്ക് വലിയ കുഴിയോടുകൂടിയ നെഞ്ചുള്ള പുരുഷൻ നിത്യദരിദ്രനും സാധുശീലനുമാണ്.
നെഞ്ചിലെ രോമാവലിയിൽ ചുഴിയുള്ളവൻ ശൂരനും മുൻകോപിയുമാകുന്നു.