ബാധാധീശേ ഗതവതി സുഖം ബാധകസ്ഥാനസംസ്ഥേ
വേശ്മേശേ വാ സുഖപതി ഗൃഹാധിഷ്ഠിതേ ബാധകേശേ
വേശ്മേശേ വാച്യമുകഗൃഹഗേ ധര്‍മ്മദൈവസ്യ ബാധാ
വാച്യാ പ്രഷ്ടുഃ പുനരധികതാ ലക്ഷണാധികൃതോƒസ്യാഃ
സാരം :-
ബാധകാധിപന്‍ നാലാംഭാവത്തില്‍ നിന്നാലും നാലാം ഭാവാധിപന്‍ ബാധാരാശിയില്‍ നിന്നാലും ബാധകാധിപന്‍ നാലാം ഭാവാധിപന്‍റെ ക്ഷേത്രത്തില്‍ (രാശിയില്‍) നിന്നാലും നാലാം ഭാവാധിപന്‍ ബാധകാധിപന്‍റെ ക്ഷേത്രത്തില്‍ നിന്നാലും ധര്‍മ്മ ദൈവകോപമുണ്ടെന്നു പറയണം. ഈ നാല് യോഗങ്ങളില്‍ ഒന്നുകൊണ്ടുതന്നെ ധര്‍മ്മ ദൈവകൊപത്തെയും പറയാം. ഒന്നിലധികം യോഗങ്ങളുണ്ടെങ്കില്‍ കോപത്തില്‍ ആധിക്യമുണ്ടെന്ന് പറയാം.